മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 65 ഏക്കറിൽ കൃഷി ചെയ്തിരുന്ന വിവിധങ്ങളായ പൂക്കളുടെ വിളവെടുപ്പ് 2ന് രാവിലെ 9.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.വിളപ്പിൽശാല ശാന്തിനികേതൻ സ്കൂ‌ളിന് സമീപം ചേരുന്ന യോഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.