തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ,ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ(സായി -എൽ.എൻ.സി.പി.ഇ) മാസ്റ്റർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സിലേക്ക് എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്.അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.പി.ഇ.എസ്/ബി.പി.ഇ/ബി.പി.ഇ.ഡി/ബി.എസ്.സി(പി.ഇ) ബിരുദമാണ് യോഗ്യത.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 5ന് രാവിലെ 9ന് കോളേജിൽ ഹാജരാകണം.ഫോൺ: 0471-2412189.