general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ ജമന്തി പൂപ്പാടത്തെ വിളവെടുപ്പ് മഹോത്സവം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറണ്ടിവിളയിൽ ഏഴ് ഏക്കറിലാണ് പുഷ്പകൃഷിവിളവെടുപ്പ് നടക്കുന്നത്. കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ,​ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്.കെ പ്രീജ,​ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഐ.എ.എസ്,​ ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു,​ ഭഗത് റൂഫസ്,​ ബി.ശശികല,​ വി.വിജയൻ,​റ്റി.മല്ലിക,​ സി.ആ‍ർ സുനു,​ എ.റ്റി മനോജ്,​ വി.ബിന്ദു,​ രാജേഷ്.ജെ,​ ശാലിനി.എൽ.എസ്,​ അനുശ്രീ എസ്.ആ‍ർ,​ ഗീത,​ മാലിനി.എം.എൽ,​കവിത,​ പ്രീത,​ കൃഷി ഓഫീസർ മധുസൂദനൻ,​ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രതിനിധി അജീഷ്,​ ആയുർവേദ ഡോക്ടർ സ്മിത എൽ.ശിവൻ,​ ഗാനരചയിതാവ് വിനുശ്രീലകം എന്നിവർ പങ്കെടുത്തു.