p

തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ കുറ്റാരോപിതൻ മാത്രമായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രാജിവച്ച ശേഷം നിരപരാധിത്വം തെളിഞ്ഞാൽ എം.എൽ.എ പദവിയിലേക്ക് തിരിച്ചുവരാനാവില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണ്. എന്നാൽ, സിനിമ നയരൂപീകരണസമിതിയിൽ നിന്നു മുകേഷിനെ ഒഴിവാക്കും. കേസന്വേഷണത്തിൽ എം.എൽ.എയെന്ന ആനുകൂല്യം കിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജിക്കാര്യത്തിൽ പാർട്ടി പി.ബി അംഗം കൂടിയായ വൃന്ദ കാരാട്ടിന്റെ പ്രതികരണം തള്ളിയ ഗോവിന്ദൻ താൻ പറയുന്നത് പാർട്ടി ചർച്ച ചെയ്‌തെടുത്ത നിലപാടാണെന്നും വ്യക്തമാക്കി. സി.പി.ഐയുടെ നിലപാട് അവരോട് ചോദിക്കണം. സർക്കാർ പദവിയിലിരിക്കുന്നതിനാലാണ്‌ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നുള്ള രഞ്ജിത്തിന്റെ രാജി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ് രാജിവയ്ക്കണമെന്ന തരത്തിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യയിൽ വിവിധ പാർട്ടികളിൽപ്പെട്ട 35 എം.എൽ.എമാരും 16 എം.പിമാരും സ്തീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു രാജി നൽകിയിട്ടില്ല. സംസ്ഥാനത്ത് സമാന കേസുള്ള രണ്ട് കോൺഗ്രസ് എം.എൽ.എമാരിൽ ഒരാൾ ജയിലിലും കിടന്നു. എന്നിട്ടും ഇരുവരും രാജിവച്ചില്ല. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസ് വന്നിട്ടും അവർ സ്ഥാനങ്ങൾ രാജിവച്ചില്ല.

മുമ്പ് ഇടതുമുന്നണിയിൽപ്പെട്ട ചിലർക്കെതിരെ വന്നപ്പോൾ എക്സിക്യുട്ടിവ് പദവിയായ മന്ത്രിസ്ഥാനമാണ് രാജിവച്ചത്. ധാർമ്മികതയുടെ പേരു പറഞ്ഞ് രാഷ്ട്രീയ ഉള്ളടക്കമുള്ള നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഹേമ കമ്മിഷൻ രാജ്യത്തിന് മാതൃകയാണ്. ഇതുപോലൊരു സംവിധാനം ഇന്ത്യയിലാദ്യമായി കേരളത്തിലാണ് രൂപീകരിക്കുന്നത്. എല്ലാവരുമായി ചർച്ചചെയ്ത് സിനിമ കോൺക്ലേവുമായി മുന്നോട്ടുപോകും. നിയമനിർമ്മാണവും ട്രൈബ്യൂണലും അനിവാര്യമാണ്.

ശശിയെ ഒഴിവാക്കും

പി.കെ. ശശിക്കെതിരായ നടപടി അംഗീകരിച്ചതോടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കും. കെ.ടി.ഡി.സി ചെയർമാൻ പദവി സർക്കാരിന്റെ ഭാഗമായുള്ളതാണ്. പി.വി. അൻവർ എസ്.പി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിൽ പരിശോധിച്ച് നിലപാട് പറയാമെന്നും ഗോവിന്ദൻ അറിയിച്ചു.

മു​കേ​ഷി​ന്റെ​ ​വാ​ദ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചു

ബ്ലാ​ക്ക് ​മെ​യി​ൽ​ ​ത​ന്ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​രാ​തി​യെ​ന്നും​ ​കേ​സ് ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും​ ​അ​തി​നു​ള്ള​ ​തെ​ളി​വു​ക​ൾ​ ​പ​ക്ക​ലു​ണ്ടെ​ന്നു​മു​ള്ള​ ​മു​കേ​ഷി​ന്റെ​ ​വാ​ദ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അം​ഗീ​ക​രി​ച്ചി​രു​ന്നു.​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​ന​മേ​റ്റെ​ങ്കി​ലും​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​മു​കേ​ഷി​നെ​ ​പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ​രാ​ജി​ ​വേ​ണ്ടെ​ന്ന​ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.​ ​കേ​സു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കാ​നും​ ​പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​ ​നി​ന്നൊ​ഴി​ഞ്ഞ് ​നി​ൽ​ക്കാ​നും​ ​പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.

മു​കേ​ഷി​ന്റെ​ ​വി​ല്ല​യി​ലും
ഫ്ളാ​റ്റു​ക​ളി​ലും​ ​തെ​ളി​വെ​ടു​പ്പ്

കൊ​ച്ചി​:​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ന​ട​നും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​എം.​ ​മു​കേ​ഷി​ന്റെ​ ​മ​ര​ടി​ ​വി​ല്ല​യി​ലും​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലെ​ ​ര​ണ്ട് ​ഫ്ലാ​റ്റു​ക​ളി​ലും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​ ​പ​രാ​തി​ക്കാ​രി​യെ​ ​വി​ല്ല​യി​ൽ​ ​എ​ത്തി​ച്ച​ ​ശേ​ഷം​ ​ചേ​ർ​ത്ത​ല​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​വി.​ ​ബെ​ന്നി​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​തെ​ളി​വെ​ടു​പ്പ് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു.​ ​തു​ട​ർ​ന്ന് ​എ​റ​ണാ​കു​ളം​ ​മേ​ന​ക​യി​ലെ​യും​ ​നോ​ർ​ത്തി​ലെ​യും​ ​ഫ്ലാ​റ്റു​ക​ളി​ൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.
വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​മു​കേ​ഷി​ന്റെ​ ​വി​ല്ല​യി​ൽ​ ​തെ​ളി​വെ​ടു​പ്പി​നാ​യി​ ​പ്ര​ത്യേ​ക​സം​ഘം​ ​എ​ത്തി​യെ​ങ്കി​ലും​ ​താ​ക്കോ​ൽ​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​ഇ​ന്ന​ലെ​ ​വി​ല്ല​യു​ടെ​ ​കെ​യ​ർ​ടേ​ക്ക​റോ​ട് ​താ​ക്കോ​ൽ​ ​കൈ​മാ​റാ​ൻ​ ​മു​കേ​ഷ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സാ​ണ് ​വി​ല്ല​യി​ൽ​ ​ആ​ദ്യം​ ​എ​ത്തി​യ​ത്.​ ​പി​ന്നാ​ലെ​ ​ന​ടി​ ​സ്വ​ന്തം​കാ​റി​ൽ​ ​എ​ത്തി.​ ​മൊ​ഴി​യി​ൽ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ടി​ ​വി​വ​രി​ച്ചു.​ ​തു​ട​ർ​ന്ന് ​സം​ഘം​ ​മേ​ന​ക​യി​ലെ​ ​ഫ്ളാാ​റ്റി​ലും​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്തി​ലെ​ ​ഫ്ലാ​റ്റി​ലും​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഇ​വ​ ​ആ​രു​ടേ​താ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.