കാട്ടാക്കട: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പ്രഥമ ദൈവദാസനായ ഫാദർ അദെയോദാത്തൂസ് ഒ.സി.ഡിയുടെ 56-ാം ഓർമ്മത്തിരുനാളും നാമകരണ നടപടികളുടെ രൂപതാതല സമാപനവും ഒക്ടോബർ 27വരെ നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയത്തിലും മറ്റ് ദേവാലയങ്ങളിലും വിവിധ പരിപാടികളോടെ നടക്കും. മുതിയാവിള വല്യച്ചന്റെ കബറിടത്തിൽ നിന്ന് ഇന്ന് നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ ഫാ.വിൻസന്റ് സാമുവൽ തെളിച്ചു നൽകുന്ന വിശ്വാസദീപം മുതിയാവിള ഇടവക വികാരിയും അദെയോദാത്തൂസ് മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റുമായ ഫാ.സ്റ്റാൻലിരാജ് ഏറ്റുവാങ്ങും.തുടർന്ന് നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും അമ്പൂരി മേഖലയിലെ വിവിധ ദേവാലയങ്ങളിലും പര്യടനം നടത്തി 20ന് നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയത്തിൽ വിവിധ റീത്തുകളിലെ പിതാക്കന്മാർ ചേർന്ന് സ്വീകരിക്കും. നാമകരണനടപടികളുടെ രൂപതാതല സമാപനകർമ്മങ്ങൾ നടക്കും. 27ന് മുതിയാവിള സെന്റ് ആൽബർട്ട് ദേവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി,അനുസ്‌മരണ സമ്മേളനം,ആദരവ് 2024,ഉന്നതപദവി ലഭിച്ച വ്യക്തികളെ ആദരിക്കൽ എന്നിവ നടക്കും.