ബാലരാമപുരം: അമ്പത്,നൂറ്,ഇരുന്നൂറ്‌,അഞ്ഞൂറ് തുടങ്ങിയ മുദ്രപ്പത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ സർക്കാർ സ്ഥാപനങ്ങളിലും കോടതികളിലും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതെയും മറ്റു ഇടപാടുകൾ നടത്താൻ കഴിയാതെയും ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ക്ഷാമമുള്ള മുദ്രപ്പത്രങ്ങൾ എത്രയും വേഗം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.പ്രേംലാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മുദ്രപ്പത്രങ്ങളുടെ അച്ചടി സർക്കാർ പൊടുന്നനെ നിറുത്തിയതാണ് ക്ഷാമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.