palkulangara

നെയ്യാറ്റിൻകര: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ പാൽക്കുളങ്ങര ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം പെരുങ്കടവിള ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മേരിസുധ ഉദ്‌ഘാടനം ചെയ്തു.ആലത്തൂർ വൈ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കാനക്കോട് ബാലരാജ് അദ്ധ്യക്ഷത വഹിച്ചു. ഡെയറി ഫോം ഇൻസ്ട്രക്ടർമാരായ നിഷാ വൽസലൻ, ഡോ.ദിവ്യ, സെക്രട്ടറി ചിഞ്ചു എസ്.കെ.എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ക്ഷീരകർഷകരുടെ മക്കളെയും, സംഘത്തിൽ കൂടുതൽ പാൽ ഏത്തിക്കുന്ന കർഷകരേയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു.