parassala-gvhhs-

പാറശാല: പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവം സമാപിച്ചു.സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്‌ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ മണി അദ്ധ്യക്ഷത വഹിച്ചു.സിനിമാ പിന്നണി ഗായിക അനാമിക മുഖ്യാതിഥിയായി പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു,പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബിനിൽ കുമാർ,ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്.റാണി,ഹെഡ്മിസ്ട്രസ് ഷഹുബാനത്ത്.എസ്,വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.ജയൻ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം,എം.പി.ടി.എ പ്രസിഡന്റ് എസ്.സുനിത,ജനറൽ കൺവീനർ ടി.ജെ.സജീവ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായുള്ളവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.