തിരുവനന്തപുരം: വെള്ളറട വി.പി.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജരും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ബൈജു പണിക്കരുടെ ചരമവാർഷികത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒത്തുചേരും. അദ്ദേഹത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളും അദ്ദേഹം രചിച്ച ലേഖനങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ബൈജു പണിക്കർ ഓർമ്മപുസ്തകം എന്ന ബുക്കിന്റെ പ്രകാശനം സി.വി.ബാലകൃഷ്ണൻ ശങ്കർ രാമകൃഷ്ണന് നൽകി നിർവഹിക്കും. മുൻ എം.പി പീതാംബരക്കുറുപ്പ്,കെ.ജെ.ജോണി,ഡി.പ്രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഷാജ് കെ.ഇഷാര അറിയിച്ചു.