p

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവന്നതു സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. സുജിത്ത് ദാസ് മൂന്നു ദിവസത്തെ അവധിയിൽ പ്രവേശിച്ചു. പി.വി.അൻവറുമായുള്ള ഫോൺസംഭാഷണം പുറത്തായതിനു പിന്നാലെ എ.ഡി.ജി.പിയെ കാണാൻ എസ്.പി തലസ്ഥാനത്തെത്തിയെങ്കിലും കാണാൻ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്. സുജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്നും പത്തനംതിട്ട എസ്.പി സ്ഥാനത്തു നിന്നും നീക്കിയേക്കും. എസ്.പിക്കെതിരേ മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി പരാതി നൽകിയതായും വിവരമുണ്ട്. ഐ.പി.എസ് അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇരുവർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് കെ.ടി.ജലീൽ എം.എൽ.എയും ആവശ്യപ്പെട്ടു.

മലപ്പുറം എസ്.പി ആയിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്.പിക്കു പി.വി.അൻവർ എം.എൽ.എ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്. ഇതിലാണ് എ.ഡി.ജി.പിക്കും ബന്ധുക്കൾക്കുമെതിരെ സാമ്പത്തിക ആരോപണങ്ങൾ എസ്.പി ഉന്നയിച്ചത്. മരംമുറിയിൽ ക്രൈംബ്രാഞ്ചിന്റെയും അഴിമതിയാരോപണത്തിൽ വിജിലൻസിന്റെയും അന്വേഷണങ്ങൾക്കു സാദ്ധ്യതയുണ്ട്. ഇരുവർക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് മൂന്നു പരാതികൾ സർക്കാരിനു ലഭിച്ചു. അന്വേഷണത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ജീവിതം കടപ്പെട്ടിരിക്കുമെന്ന് എസ്.പി

മരംമുറി പരാതി പിൻവലിച്ചാൽ സർവീസിലുള്ള കാലം എം.എൽ.എയോട് കടപ്പെട്ടിരിക്കുമെന്നും ആരോഗ്യവും ആയുസുമുണ്ടെങ്കിൽ ഡി.ജി.പിയായി വിരമിക്കുമെന്നും എസ്.പി പറയുന്നതായാണ് ശബ്ദരേഖയിൽ. മുഖ്യമന്ത്രിയുടെ പൊളിറ്രിക്കൽ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത്കുമാർ പൊലീസിൽ സർവശക്തനാണെന്നും ബിസിനസുകാരുമായി സൗഹൃദത്തിലാണെന്നും എസ്.പി പറയുന്നുണ്ട്. എ.ഡി.ജി.പിയുടെ ഭാര്യാസഹോദരന്മാർക്കെതിരെയും എസ്.പി ആരോപണമുന്നയിക്കുന്നു. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ എ.ഡി.ജി.പി ബി.ജെ.പിയുടെ ഭാഗമായി പ്രവർത്തിക്കുന്നെന്ന് അൻവർ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടു. പിന്നീടിത് പിൻവലിച്ചു.

അ​ൻ​വ​റി​നെ
പി​ന്തു​ണ​ച്ച് ​ജ​ലീൽ

മ​ല​പ്പു​റം​:​ ​പൊ​ലീ​സി​നും​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​നു​മെ​തി​രെ​ ​പി.​വി.​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​ന​ട​ത്തി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ ​എം.​എ​ൽ.​എ​ ​കെ.​ടി.​ ​ജ​ലീ​ൽ.​ ​എ.​ഡി.​ജി.​പി​ ​അ​ജി​ത്കു​മാ​ർ,​മ​ല​പ്പു​റം​ ​മു​ൻ​ ​എ​സ്.​പി.​ ​സു​ജി​ത് ​ദാ​സ്,​ ​ഇ​പ്പോ​ഴ​ത്തെ​ ​എ​സ്.​പി​ ​ശ​ശി​ധ​ര​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​അ​ൻ​വ​ർ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ത​യ്യാ​റാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​ജ​ലീ​ൽ​ ​ഫേ​സ്‌​ബു​ക്കി​ലൂ​ടെ​ ​പ​റ​‍​ഞ്ഞു.​

സു​രേ​ഷ് ​ഗോ​പി​ക്ക്
വി​ജ​യ​മൊ​രു​ക്കി​യ​ത്
അ​ജി​ത്കു​മാ​റെ​ന്ന്

മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സു​രേ​ഷ്ഗോ​പി​ക്ക് ​വി​ജ​യ​മൊ​രു​ക്കി​യ​ത് ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​ ​അ​ജി​ത്‌​കു​മാ​റാ​ണെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​പി.​വി.​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​അ​ജി​ത്കു​മാ​റും​ ​ത​മ്മി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധ​മാ​ണ്.​ ​സു​നി​ൽ​‌​കു​മാ​റി​ന് ​അ​നു​കൂ​ല​മാ​യി​ ​നി​ന്ന​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​പൂ​രം​ ​ക​ല​ക്ക​ലോ​ടെ​യാ​ണ് ​സു​രേ​ഷ്ഗോ​പി​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​അ​നു​കൂ​ല​മാ​യ​ത്.​ ​ജൂ​നി​യ​ർ​ ​ഓ​ഫീ​സ​റാ​യ​ ​എ.​സി.​പി​ ​അ​ങ്കി​ത് ​അ​ശോ​ക് ​സ്വ​ന്തം​ ​താ​ത്പ​ര്യ​ത്തി​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ട​പെ​ടി​ല്ലെ​ന്നും​ ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.