തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ഇൻ കേരളയിൽ (ഐ.എം.കെ) ഒഴിവുള്ള എം.ബി.എ സീ​റ്റുകളിലേക്ക് 2ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

മാർച്ചിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി./ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബി.ടെക്. (2013 സ്‌കീം) ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ വെബ് ആപ്ലിക്കേഷൻ ലാബ്, പ്രോജക്ട് & വൈവ പരീക്ഷകൾ കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ 4, 6 തീയതികളിൽ നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ അനുബന്ധ വൈവവോസി 11 ന് അതത് കോളേജുകളിൽ നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാ​റ്റാ സയൻസ്) പരീക്ഷയുടെ വൈവവോസി 11 ന് അതത് കോളേജുകളിൽ വച്ച് നടത്തും.

എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബി.കോം., 2023 ഡിസംബറിൽ നടത്തിയ അഞ്ച്, ആറ് സെമസ്​റ്റർ ബി.കോം. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 2 മുതൽ 5 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 3 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- മൂന്ന് സെക്ഷനിൽ ഹാജരാകണം.

2023 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 2, 3, 4 തീയതികളിൽ റീവാല്യുവേഷൻ (ഇ.ജെ-പത്ത്) സെക്ഷനിൽ ഹാജരാകണം.

എ​ൽ എ​ൽ.​ബി​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഞ്ച​വ​ത്സ​ര,​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ന്യൂ​ന​ത​ക​ൾ​ ​തി​രു​ത്തു​ന്ന​തി​നും​ ​നാ​ലാം​ ​തീ​യ​തി​ ​വൈ​കി​ട്ട് ​നാ​ലു​ ​വ​രെ​ ​അ​വ​സ​രം.​ ​അ​പേ​ക്ഷ​യി​ൽ​ ​ന്യൂ​ന​ത​ക​ൾ​ ​ഉ​ള്ള​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്,​ ​ആ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​/​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ലെ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​-2525300.

പി.​ജി.​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം:
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ക​രു​ത​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​സം​വ​ര​ണ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​വാ​ങ്ങി​ ​സൂ​ക്ഷി​ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ഇ​വ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യ​ണം.​ ​പ​ട്ടി​ക​ജാ​തി​ ​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ത​ഹ​സി​ൽ​ദാ​ർ​ ​ന​ൽ​കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​എ​സ്ഇ​ബി​സി​ ​/​ ​ഒ​ഇ​സി​ ​വി​ഭാ​ഗ​ക്കാ​ർ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ന​ൽ​കു​ന്ന​ ​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ൽ​കു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​/​ ​ഫീ​സ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ന​ൽ​കു​ന്ന​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​സ്കൂ​ൾ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ജ​ന​ന​ ​സ്ഥ​ലം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ​ ​നേ​റ്റി​വി​റ്റി​ ​തെ​ളി​യി​ക്കു​ന്ന​തി​നാ​യി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ന​ൽ​കു​ന്ന​ ​നേ​റ്റി​വി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​ഇ​തി​ൽ​ ​ജ​ന​ന​ ​സ്ഥ​ലം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം​),​ ​മൈ​നോ​റി​റ്റി​ ​ക്വാ​ട്ടാ​ ​സീ​റ്റി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ജാ​തി​ ​/​ ​സ​മു​ദാ​യം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ന​ൽ​കു​ന്ന​ ​ജാ​തി​ ​/​ ​സ​മു​ദാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​തു​ട​ങ്ങി​യ​വ​ ​ക​രു​ത​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഹെ​ൽ​പ് ​ലൈ​ൻ​:​ 0471​ 2525300.