ചേരപ്പള്ളി: കീഴ്‌പാലൂർ നാഷണൽ തിയറ്റേഴ്സിന്റെ 54-ാം വാർഷികത്തിന്റെയും ഒാണാഘോഷത്തിന്റെയും ഭാഗമായി നടത്തിയ ധീരജവാൻ എസ്.രതീഷ് മെമ്മോറിയൽ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വി.എച്ച്.എസ്.എസിലെ കീർത്തന ബിജീഷും ശ്രീലേഷ് എസ്.എൽ,രണ്ടാംസ്ഥാനം പനയ്ക്കോട് വി.കെ കാണി ജി.എച്ച്.എസിലെ യാസിർ,കൃഷ്ണ ബി.നായർ എന്നിവരും കരസ്ഥമാക്കി.