മേപ്പാടി: ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് കൊച്ചിയും വയനാട്ടിലെത്തി. സ്വന്തം ടെക്സ്റ്റൈയിൽ നിന്നുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളുമായാണ് ക്യാമ്പിൽ എത്തിയത്. ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചശേഷം അവർ ആവശ്യപ്പെട്ട സാധനങ്ങളുമായി ഇന്ന് വീണ്ടും മേപ്പാടിയിലെത്തും. 2018ലെ പ്രളയ കാലത്തായിരുന്നു നൗഷാദിലെ മനുഷ്യസ്‌നേഹിയെ കേരളം അറിഞ്ഞത്. അക്കാലത്ത് തന്റെ കടയിലെ സാധനങ്ങൾ പൂർണമായും നൗഷാദ് ദുരന്തബാധിതർക്കായി എത്തിച്ചിരുന്നു.