1200

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരിൽ മുണ്ടക്കൈ സ്വദേശിനി ദീപ്തി (22) ഉൾപ്പെട്ടെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ വ്യാപകമായതോടെ ദീപ്തി തന്നെ രംഗത്തെത്തി. മരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തുണ്ടെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിനിയാണ് ദീപ്തി. കാണാതായവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചതിൽ ദീപ്തിയുടെ ചിത്രങ്ങളും ഉൾപ്പെട്ടതാണ് ആശയ കുഴപ്പത്തിനിടയായത്. ചില മാദ്ധ്യമങ്ങളും ദീപ്തിയെ കാണാതായതായി വാർത്ത നൽകി. ദീപ്തിയുടെ വീട് ദുരന്തത്തിൽ പൂർണമായും തകർന്നു. അമ്മ ദുരിതാശ്വാസ ക്യാമ്പിലും സഹോദരി ദൃശ്യ പുൽപ്പള്ളിയിലുമാണ്.