wayanad

മേപ്പാടി: നൂറോളം മൃതദേഹങ്ങളാണ് ചാലിയാറിലൂടെ വയനാട്ടിൽ നിന്ന് ഇതിനകം ഒഴുകിയെത്തിയത്. തല, ഉടൽ, കൈകാലുകൾ. ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങൾ...... ഭീതിയും വേദയുംകൊണ്ട് മരവിക്കുന്ന രംഗങ്ങളാണ് ചാലിയാർ നൽകുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ ഇതുവഴി ഒഴുകിയെത്തുന്ന മൃതദേഹങ്ങളിലേക്കാണ്. ഉറ്റവരും ഉടയവരും പുഴയിലൂടെ എത്തുന്നുണ്ടോ എന്നറിയാൻ വയനാട്ടിൽ നിന്ന് ചാലിയാറിന്റെ തീരത്തേക്ക് എത്തുന്നവരും കുറവല്ല.

വ​യ​നാ​ട് ​ചൂ​ര​ൽ​മ​ല,​ ​മു​ണ്ട​ക്കൈ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​മ​രി​ച്ച​വ​രു​ടേ​താ​യി​ ​ചാ​ലി​യാ​റി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​തു​വ​രെ​ ​ല​ഭി​ച്ച​ത് 58​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ 95​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ്.​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​വൈ​കി​ ​ര​ണ്ടു​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​ഇ​ന്ന​ലെ​ ​നാ​ലു​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​ക​ണ്ടെ​ടു​ത്തു.​ 32​ ​പു​രു​ഷ​ന്മാ​രു​ടെ​യും​ 23​ ​സ്ത്രീ​ക​ളു​ടെ​യും​ ​ര​ണ്ട് ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യു​ടെ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ​ഇ​തു​വ​രെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​ന്ന​ലെ​ 11​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ടു​ത്തു. ചാ​ലി​യാ​ർ​ ​പു​ഴ​യു​ടെ​ ​എ​ട​വ​ണ്ണ​ ​ക​ട​വു​ക​ളി​ലും​ ​വ്യാ​ഴാ​ഴ്ച​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ബു​ധ​നാ​ഴ്ച​ ​വാ​ഴ​ക്കാ​ട് ​നി​ന്നും​ ​ഒ​രു​ ​മൃ​ത​ദേ​ഹം​ ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​പ​രി​ശോ​ധ​ന​ ​വ്യാ​പി​പ്പി​ച്ച​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഇ​ന്ന​ലെ​ ​ചാ​ലി​യാ​ർ​ ​പു​ഴ​യി​ൽ​ ​എ​ട​വ​ണ്ണ,​ ​ഒ​താ​യി,​ ​മ​മ്പാ​ട്,​ ​കു​ണ്ടു​തോ​ട്,​ ​കൊ​ള​പ്പാ​ടം,​​​ ​പാ​വ​ണ്ണ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തി.

കേരളത്തിലെ നാലാമത്തെ നീളമേറിയ നദിയാണ് ചാലിയാർ. കടലിനോടു ചേർന്ന് കിടക്കുന്നതിനാൽ ചൂളിക നദി, നിലമ്പൂർ നദി അല്ലെങ്കിൽ ബേപ്പൂർ നദി എന്നും ചാലിയാർ അറിയപ്പെടുന്നു. 169 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ഉദ്ഭവകേന്ദ്രം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നീലഗിരി പർവതനിരകളിലെ ഇളമ്പലേരി മലനിരകളാണ്. വയനാട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമാണിത്. പ്രധാനമായും ഈ നദി മലപ്പുറം ജില്ലയിലെ ഏറനാട് പ്രദേശത്തിലൂടെ ഒഴുകി, ഒടുവിൽ ബേപ്പൂർ തുറമുഖത്ത് ചാലിയം തുറമുഖത്തിന് എതിർവശത്ത് അറബിക്കടലിൽ പതിക്കുന്നു. പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂർ, മമ്പാട്, എടവണ്ണ, കാവനൂർ, പേരകമണ്ണ, അരീക്കോട്, കിഴുപറമ്പ്, എളമരം, ചീക്കോട്, വാഴക്കാട്, വാഴയൂർ, ചെറുവാടി, എടവണ്ണപ്പാറ, മാവൂർ പെരുവയൽ തുടങ്ങിയ സ്ഥലങ്ങളാണ് ചാലിയാറിന്റെ തീരങ്ങൾ. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ഇതിന്റെ കൈവഴികളും മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാറിന്റേത്.