juhytg
സഹായ ധനം

കൽപ്പറ്റ: ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച പബ്ലിക് ഹെൽത്ത് നഴ്സ് കൽപ്പറ്റ സ്വദേശിനി വി .സി .പാർവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. കളക്ടറേറ്റിലെ എ.പി.ജെ ഹാളിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി അംഗമാണ് പാർവതി. നാടിന്റെ വീണ്ടെടുപ്പിന് സാധ്യമായ ഒരു എളിയ കൈത്താങ്ങ് എന്ന നിലയിലാണ് ഈ സംഭാവനയെന്ന് പാർവതി പറഞ്ഞു. കെഎസ്എസ്പിയു കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ഇ .കെ .ബിജുജൻ, സെക്രട്ടറി എം .ടി .ഫിലിപ്പ്, ബ്ലോക്ക് സെക്രട്ടറി പി. ആർ .ശശികുമാർ എന്നിവരും പാർവതിയോടൊപ്പമുണ്ടായിരുന്നു.