jeevan

മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിൽ കഴിഞ്ഞ ദിവസം സൈന്യം നിർമ്മിച്ച ബെയ്‌‌ലി പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് വ്യാപകമായി നടത്തിയ തെരച്ചിലിൽ ഇന്നലെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ. ചാലിയാർ പുഴയിൽനിന്ന് ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഇതോടെ മാെത്തം മരണസംഖ്യ 319ആയി. 280 പേരെക്കുറിച്ച് ഉരുൾപൊട്ടലുണ്ടായി നാലുദിവസം കഴിഞ്ഞിട്ടും വിവരമില്ല. അതേസമയം, സർക്കാർ കണക്കിൽ മരണം 210 ആണ്.

മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും വിന്യസിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. ആറു മേഖലകളായി തിരിച്ച് നാല്പതു സംഘങ്ങളാണ് ഒരേസമയം തെരച്ചിലിൽ ഏർപ്പെട്ടത്. ഇന്നും തുടരും.

സേനയുടെയും നേവിയുടെയും സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും അടക്കം 640 സംഘമാണ് രംഗത്തുള്ളത്. സേനയുടേതിനു പുറമെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറും ദുരന്തഭൂമിയിലും ചാലിയാർ തീരങ്ങളിലും പരിശോധനയ്ക്കുണ്ടായിരുന്നു.

വൈദ്യസേവനം നൽകുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആർമി മെഡിക്കൽ സർവീസസിനും പുറമെ തമിഴ്നാട് സർക്കാർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ 84പേർ ചികിത്സയിലുണ്ട്. 187 പേർ ഡിസ്ചാർജായി.

അത് ജീവന്റെ തുടിപ്പല്ല,

രാത്രി ദൗത്യം മതിയാക്കി

മുണ്ടക്കൈയിൽ മണ്ണിനടിയിൽ മനുഷ്യൻ ജീവനോടെയുണ്ടെന്ന റഡാർ സിഗ്നലുകളെ തുടർന്ന് ഇന്നലെ രാത്രി തുടങ്ങിയ അടിയന്തര രക്ഷാദൗത്യം ഉപേക്ഷിച്ചു. അത് മനുഷ്യസാന്നിദ്ധ്യമല്ലെന്ന് ബോധ്യമായ സൈന്യം രാത്രി ഒൻപതോടെ പിൻമാറുകയായിരുന്നു. ഇന്നലെ ഉച്ചമുതൽ റഡാറിൽ മൂന്നുവട്ടം സിഗ്നൽ ലഭിച്ചിരുന്നെങ്കിലും അത് ദുർബലമായതോടെ വൈകുന്നേരം ആറു മണിയോടെ ദൗത്യസംഘങ്ങൾ മടങ്ങിപ്പോയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാത്രി മടങ്ങിയെത്തി രക്ഷാപ്രവർത്തനം പുനരാരംഭിച്ചച്ചത്.

കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തുടർച്ചയായി ശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത്. മൂന്നു മീറ്റർ താഴ്ചയിൽ നിന്നായിരുന്നു ഇത്. തകർന്ന വീടിന്റെ അടുക്കള ഭാഗത്താണ് സിഗ്നൽ ലഭിച്ചത്. കർണാടകയിലെ ഷിരൂരിലും ഇതേ കമ്പനിയുടെ റഡാർ ഉപയോഗിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യകമ്പനി ദൗത്യത്തിൽ പങ്കാളിയായത്.

ആ​റ് ​ മേ​ഖ​ല​ക​ളി​ലാ​യി
640​ ​പേ​ർ​ ​ദൗ​ത്യ​ത്തിൽ

മേ​പ്പാ​ടി​:​ ​ബെ​യ് ​ലി​ ​പാ​ല​ത്തി​ലൂ​ടെ​ ​ദു​ര​ന്ത​ഭൂ​മി​യി​ൽ​ ​ഇ​ന്ന​ലെ​ ​സൈ​ന്യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ത്തി​യ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​നാ​ൽ​പ്പ​ത് ​സം​ഘ​ങ്ങ​ളാ​യി​ ​തി​രി​ഞ്ഞാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ത്.​ 640​ ​പേ​രാ​ണ് ​തെ​ര​ച്ചി​ലി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ദു​ര​ന്ത​ഭൂ​മി​യെ​ ​ആ​റു​ ​മേ​ഖ​ല​ക​ളാ​യി​ ​തി​രി​ച്ചാ​യി​രു​ന്നു​ ​തെ​രി​ച്ചി​ൽ.​ ​പ​ട്ടാ​ളം,​എ​ൻ.​ഡി.​ആ​ർ.​എ​ഫ്,​ ​ഡി.​എ​സ്.​ജി,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ്,​ ​നേ​വി,​ ​എം.​ഇ.​ജി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​യു​ക്ത​ ​സേ​ന​യാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ത്.​ ​ഓ​രാേ​ ​ടീ​മി​ലും​ ​പ്ര​ദേ​ശ​വാ​സി​യും​ ​വ​നം​ ​വ​കു​പ്പ് ​ജീ​വ​ന​ക്ക​ര​നും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​കെ.9​ ​സ്‌​ക്വാ​ഡി​ൽ​ ​പെ​ട്ട​ ​മൂ​ന്ന് ​നാ​യ​ക​ളും​ ​ക​ര​സേ​ന​യു​ടെ​ ​കെ​ 9​ ​സ്‌​ക്വാ​ഡി​ൽ​ ​പെ​ട്ട​ ​മൂ​ന്നു​ ​നാ​യ​ക​ളും​ ​ദൗ​ത്യ​ത്തി​ലു​ണ്ട്.​ ​സൈ​ന്യ​ത്തി​ന്റെ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​നാ​യ​ക​ളും​ ​തി​ര​ച്ച​ലി​ന് ​ഒ​പ്പം​ ​കൂ​ടി.​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടെ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യേ​ഴ്സ് ​ബ്രാ​ഞ്ച്,​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി,​ ​ഡി​ഫ​ൻ​സ് ​സെ​ക്യൂ​രി​റ്റി​ ​കോ​ർ​പ്സ്,​ ​നേ​വി,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ്,​ ​മി​ലി​റ്റ​റി​ ​എ​ൻ​ജി​നീ​യ​റി​ങ് ​ഗ്രൂ​പ്പ് ​എ​ന്നി​വ​യി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ്സം​ഘ​ത്തി​ലു​ള്ള​ത്.

ഹോം​ ​സ്‌​റ്റേ​യിൽ കു​ടു​ങ്ങി​യ​വ​രെ
മാ​റ്റി​പാ​ർ​പ്പി​ച്ചു

ക​ൽ​പ​റ്റ​:​ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​ ​നാ​ലു​പേ​രെ​ ​നാ​ലാം​ ​നാ​ൾ​ ​വീ​ട്ടി​ൽ​നി​ന്ന് ​എ​ൻ.​ഡി.​ആ​ർ.​എ​ഫും​ ​സൈ​ന്യ​വും​ ​സു​ര​ക്ഷി​ത​ ​കേ​ന്ദ്ര​ത്തി​ലേ​യ്ക്കു​ ​മാ​റ്റി​മാ​റ്റി.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​നാ​ലു​പേ​രെ​യാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​രി​ൽ​ ​ഒ​രാ​ൾ​ക്ക് ​കാ​ലി​ന് ​സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്.​ ​ക​ഞ്ഞി​രി​ക്ക​ത്തോ​ട്ട് ​തൊ​ട്ടി​യി​ൽ​ ​ജോ​ണി,​ ​ജോ​മോ​ൾ,​ ​എ​ബ്ര​ഹാം,​ ​ക്രി​സ്റ്റി​ ​എ​ന്നി​വ​രെ​യാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ർ​ ​സു​ര​ക്ഷി​ത​രാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​വൈ​ദ്യു​തി​യും​ ​ജ​ന​റ്റേ​റു​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ഇ​വ​ർ​ ​അ​വി​ടെ​ ​തു​ട​രാ​ൻ​ ​ത​യ്യാ​റാ​കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ത്ത് ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​പ​ട​വെ​ട്ടി​ക്കു​ന്നി​ലെ​ ​ബ​ന്ധു​ ​വീ​ട്ടി​ലേ​ക്കു​ ​നി​ർ​ബ​ന്ധ​പൂ​ർ​വം​ ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​ജോ​മോ​ൾ​ക്കാ​ണ് ​കാ​ലി​ന് ​അ​സു​ഖം.​ ​വീ​ടി​ന് ​കാ​ര്യ​മാ​യി​ ​കേ​ടു​പാ​ടു​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും​ ​വ​ഴി​യും​ ​മ​റ്റും​ ​ത​ക​ർ​ന്ന​തോ​ടെ​ ​ഇ​വ​ർ​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്.​ ​ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​മാ​യ​ ​മു​ണ്ട​ക്കൈ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​മാ​റി​യാ​ണ് ​പ​ട​വെ​ട്ടി​ക്കു​ന്നി​ലെ​ ​ഹോം​ ​സ്‌​റ്റേ.

തി​ങ്ക​ളാ​ഴ്ച​ ​വ​രെ മ​ഴ​ ​തു​ട​രും

തി​രു​വ​ന​ന്ത​പു​രം​:​ ​തി​ങ്ക​ളാ​ഴ്ച​ ​വ​രെ​ ​സം​സ്ഥാ​ന​ത്ത് ​മ​ഴ​ ​തു​ട​രും.​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ശ​ക്ത​മാ​യ​തും​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​മ​ഴ​യും​ ​ല​ഭി​ക്കും.​ ​ഇ​ന്നും​ ​നാ​ളെ​യും​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്‌​ ​ജി​ല്ല​ക​ളി​ൽ​ ​മ​ഞ്ഞ​ ​അ​ല​ർ​ട്ടാ​ണ്.​ ​കേ​ര​ള,​ ​ല​ക്ഷ​ദ്വീ​പ് ​തീ​ര​ങ്ങ​ളി​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ല.​ ​
കേ​ര​ള​ ​തീ​ര​ത്ത് ​ഉ​യ​ർ​ന്ന​ ​തി​ര​മാ​ല​യ്ക്കും​ ​ക​ള്ള​ക്ക​ട​ൽ​ ​പ്ര​തി​ഭാ​സ​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.