മേപ്പാടി: ബെയ്ലി പാലം പൂർത്തിയായതോടെ ദുരന്തമുഖത്ത് തെരച്ചിൽ കൂടുതൽ ഊർജ്ജിതമായി. സേനാ വിഭാഗങ്ങൾക്കൊപ്പം പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകി മന്ത്രി മുഹമ്മദ് റിയാസും രാവിലെ എത്തി. മേപ്പാടി പ്രകൃതി ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിടുമ്പോൾ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ചൂരൽമല മുണ്ടക്കൈയിൽ ആർമി സേനാംഗങ്ങൾ നിർമ്മാണം പൂർത്തീകരിച്ച ബെയ്ലി പാലത്തിലൂടെ മണ്ണ്മാന്തി യന്ത്രങ്ങൾ മറുകര എത്തിച്ചാണ് തെരച്ചിൽ. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജൻ,എ.കെ ശശീന്ദ്രൻ,ഒ.ആർ കേളു എന്നിവർ ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി രംഗത്തുണ്ട്. അതേസമയം, രന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഹുൽ ഗാന്ധിയുമായി മന്ത്രി ചർച്ച ചെയ്തു.