rahul

മേപ്പാടി: വയനാട് ദുരന്തത്തിന് ഇരയായവരുടെ ആശ്രിതർക്ക് കോൺഗ്രസ് നൂറ് വീട് നിർമ്മിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടി പഞ്ചായത്തിലെ ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.കെ. രാഘവൻ എം.പി, ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരിക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. രക്ഷാപ്രവർത്തനത്തിലെ പുരോഗതി സംബന്ധിച്ച് ജില്ലാഭരണകൂടവും രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിച്ചു.