മേപ്പാടി:ചൂരൽമല,മുണ്ടക്കെ ദുരന്തത്തെ തുടർന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് ജില്ലയിലെത്തും. രാവിലെ പത്തിന് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ തോട്ടം മേഖലയിലുള്ളവരുടെ യോഗത്തിൽ പങ്കെടുക്കും.ദുരന്തമേഖലയിലും സന്ദർശനം നടത്തും.