padanna
ദുരിത ബാധിതർക്ക് സഹായം പടന്ന ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ കൈമാറുന്നു

മേപ്പാടി:കാസർകോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് പ്രതിധിനികൾ കൽപ്പറ്റ സെന്റ് ജോസഫ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രത്തിലേക്ക് ഒരു ലോറി അവശ്യ വസ്തുക്കൾ കൈമാറി. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, വാർഡ് അംഗവും സിനിമാ താരവുമായ പി.പി.കുഞ്ഞികൃഷ്ണൻ, എം. രാഘവൻ, പി. പവിത്രൻ, മുസ്താഖ് എന്നിവരാണ് സാധനങ്ങൾ കൈമാറിയത്.