കൽപ്പറ്റ: കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാരായ പി.രാജീവ്,ഒ.ആർ.കേളു എന്നിവർ സന്ദർശിച്ചു. ദുരിതബാധിതർക്കായി സാദ്ധ്യമാകുന്നതെല്ലാം ചെയ്യുമെന്നും പുനരധിവാസം പരമാവധി വേഗത്തിലാക്കുമെന്നും പി.രാജീവ് പറഞ്ഞു. ക്യാമ്പിലെ പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ,ആവശ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിമാർ അധികൃതരോട് സംസാരിച്ചു. സ്‌കൂളിലെ ക്യാമ്പിൽ 62 കുടുംബങ്ങളിലെ 224 അംഗങ്ങളാണുള്ളത്. ഇതിൽ 134പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.