കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വോളണ്ടിയറായി പ്രവർത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് സേഷ്യമീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ദുരിതബാധിതരായ സ്ത്രീകളെക്കുറിച്ച് അശ്ലീല മെസേജുകൾ അയക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്ന അജ്ഞാതനെതിരെ വയനാട് സൈബർ പൊലീസ് കേസെടുത്തു. കൽപ്പറ്റയിൽ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാംകുളം സ്വദേശിയായ റിജോപോളിന്റെ പരാതിയിലാണ് കേസ്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.