മേപ്പാടി: മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ വന്നത് 843 ഫോൺ കോളുകൾ. അപകടമുണ്ടായ ജൂലായ് 29 ന് അർദ്ധരാത്രിയോടെ അപകട മേഖലയിൽ നിന്ന് ആദ്യ വിളിയെത്തി. കൺട്രോൾ റൂമിലെത്തുന്ന ഫോൺ സന്ദേശങ്ങൾക്കുള്ള വിവരങ്ങൾ കൈമാറാൻ പൊലീസ്, ഫയർഫോഴ്സ്, റവന്യൂ വിഭാഗം ജീവനക്കാർ, ഹസാഡ് അനലിസ്റ്റ്, കൺസൾട്ടന്റ് ഉൾപ്പെടെ 15 ഓളം ജീവനക്കാരാണ് ഉള്ളത്. കൺട്രോൾ റൂം നമ്പറുകൾ: 8078409770, 9526804151, 204151.