cow

മേപ്പാടി:ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ ക്ഷീര വികസന മേഖലയിൽ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീര വികസന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികൾ, നശിച്ച പുൽകൃഷി എന്നിവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 12 ക്ഷീര കർഷകരാണ് ദുരന്ത ബാധിത മേഖലയിൽ ഉണ്ടായിരുന്നത്. 30 ഏക്കർ പുൽകൃഷി നശിച്ചു.ഇതു മൂലം 7.8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 112 കന്നുകാലികളിൽ അവശേഷിക്കുന്നത് 48 എണ്ണം. ഇതു വഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

ക്ഷീരകർഷകർക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാൽ 324 ലിറ്ററിൽ നിന്ന് 123 ലിറ്ററായി കുറഞ്ഞു. പാൽ വിറ്റുവരവിൽ 73939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകൾ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.