പുൽപ്പള്ളി: ദുരിതാശ്വാസനിധിയിലേക്ക് ഒരു സ്‌നേഹക്കുടുക്ക. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആഷോൺ കുരിയൻ ജേക്കബാണ് തന്റെ ആഗ്രഹത്തിനായി സ്വരുക്കൂട്ടി വച്ച സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചത്. കലിതുള്ളിയ പ്രകൃതിയുടെ മരണപ്പാച്ചിലിൽ സ്വപ്നവും ജീവിതവും സമ്പാദ്യവും എല്ലാം ഒലിച്ചുപോയവരുടെ തുടർ ജീവിതത്തിന് ഒരു സ്‌നേഹ കൈത്താങ്ങാവുകയാണ് ഈ സ്‌നേഹക്കുടുക്ക. പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ ഷിബു ( വിമുക്തഭടൻ) വിന്റേയും ജെയ്സ് മേരി (പൊലീസ്) യുടെയും മകനാണ് ആഷോൺ കുര്യൻ ജേക്കബ്.