x

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഫലപ്രദമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസിലാക്കി. സമയമെടുത്ത് ദുരന്തത്തിന്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ദുരന്തത്തിൽ നിന്ന് വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും തടസമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് പ്രതീക്ഷ പകരുന്നതാണ്. കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാദ്ധ്യമാക്കുകയെന്ന സന്ദേശമാണ് അദ്ദേഹം നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.