v

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പിൽ ഇന്നലെ രാവിലെയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ട് കാന്തൻപാറയിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങൾ 229 ആയി. ശരീരഭാഗങ്ങൾ 198ഉം.