മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകൾ സമ്പാദ്യ കുടുക്കകൾ സംഭാവന ചെയ്തു. മാനന്തവാടി, ഇല്ലത്തുമൂല കുന്നത്ത് പീടിക നൗഷാദ്, നുസ്രത്ത് ദമ്പതികളുടെ മക്കളായ ഏഴ് വയസുകാരൻ മുഹമ്മദ് ആത്വീഫ്, രണ്ട് വയസുകാരി ആയിഷ മെഹറിൻ എന്നിവരാണ് നാളിത് വരെ സൈക്കിളും മറ്റ് കളിക്കോപ്പുകളും വാങ്ങിക്കുന്നതിനായി സ്വരൂപിച്ച് വച്ച നാണയപ്പെട്ടികൾ സംഭാവന ചെയ്തത്.
വാട്സ് ആപ്പിലൂടെ ഡിവിഷൻ കൗൺസിലറായ കെ.എം.അബ്ദുൾ ആസിഫിന് സന്ദേശമയച്ചാണ് ആഗ്രഹം സഫലമാക്കിയത്. ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആത്വിഫ്. കൗൺസിലർമാരായ കെ.എം.അബ്ദുൾ ആസിഫ്, വി.ആർ.പ്രവീജ്, ജി.രാമചന്ദ്രൻ, എ.ഡി.എസ് സെക്രട്ടറി നജ്മത്ത് കരിം എന്നിവർ ചേർന്ന് സമ്പാദ്യ കുടുക്കകൾ ഏറ്റുവാങ്ങി.