sn
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കോമ്പത്തൂർ ശ്രീനാരായണ ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയ്ക്ക് കൈമാറുന്നു

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കോയമ്പത്തൂർ ശ്രീനാരായണ ഗുരു കോളേജിലെയും ശ്രീനാരായണ ഗുരു പോളിടെക്നിക് കോളേജിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും. ഇവർ ശേഖരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ശ്രീനാരായണ ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയ്ക്ക് കൈമാറി. കോളേജിലെ വിദ്യാർത്ഥികളും സംബന്ധിച്ചു. കോയമ്പത്തൂർ ശ്രീനാരായണ കോളേജിലെ സോഷ്യൽ വർക്ക് ആന്റ് സൈക്കോളജി വിഭാഗം ഫാക്കൽറ്റികളും വിദ്യാർത്ഥികളും ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൗൺസിലിംഗ് നൽകാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി അറിയിച്ചു.