ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ നിലവിലുള്ള പരാതികൾ തീർപ്പാക്കാനായി നടത്തുന്ന പരാതി പരിഹാര ജില്ല അദാലത്ത് മൂന്ന്, നാല് തീയതികളിൽ നടക്കും. ജനറൽ ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്ത് ജെൻഡർ പാർക്ക് ഹാളിൽ നടക്കുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, മെമ്പർമാരായ ടി.കെ.വാസു, സേതു നാരായൻ എന്നിവർ പങ്കെടുക്കും. പട്ടികജാതി പട്ടികഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുമ്പാകെ നൽകിയിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകൾ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് തീർപ്പാക്കും.