ആലപ്പുഴ: ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി ജില്ലാ വികസന സമിതി യോഗം അവലോകനം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച നടപടികൾ വിലയിരുത്തി. ജനപ്രതിനിധികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കാൻ യോഗം നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വികസന സമിതി കൺവീനറായ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.