ആലപ്പുഴ: വെള്ളപ്പൊക്കം ഉൾപ്പടെയുള്ള ദുരിതങ്ങളെയും അതിജീവിച്ച് കുട്ടനാടൻ ജനത രൂപപ്പെടുത്തിയതാണ് നെഹ്രുട്രോഫി ജലോത്സവം. വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്രുട്രോഫി ജലോത്സവം വേണ്ടെന്ന് വയ്ക്കുന്നത് നീതിയല്ലെന്നും കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ജെയ്സപ്പൻ മത്തായി പറഞ്ഞു. ജലോത്സവ സമിതികൾ വയനാടിന് ആദരവ് അർപ്പിക്കുന്നവരാണ്. പരമ്പരഗതമായി നടന്നു വരുന്ന ഓണം, വള്ളംകളി, പുലികളിയെല്ലാം വെറും ആഘോഷങ്ങളല്ലെന്നും ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരവും പാരമ്പര്യവുമാണ്. ലോകം അറിയപ്പെടുന്ന നെഹ്രുട്രോഫി ജലോത്സവം നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജെയ്സപ്പൻ മത്തായി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.