photo

ചേർത്തല:സഹപാഠിക്ക് ഒരു സ്നേഹ ഭവനം പദ്ധതിക്ക് ഫണ്ട് സമാഹരണത്തിനായി ലോഷൻ നിർമ്മാണ യൂണീറ്റ് ആരംഭിച്ച് നാഷണൽ സർവീസ് സ്കീം.അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്പാർക്കിൾ എന്ന പേരിൽ സ്‌കൂളിൽ ലോഷൻ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'ഉപജീവനം'പദ്ധതിയുടെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് , ഉപജീവന മാർഗം എന്ന നിലയിൽ 'സമൃദ്ധി 'എന്ന പേരിൽ ഒരു ലോഷൻ നിർമ്മാണ യൂണിറ്റും ഇതോടൊപ്പം പ്രവർത്തനം ആരംഭിച്ചു.സ്‌കൂൾ മാനേജർ ഫാ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പി. ടി.എ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്തു.പങ്കാളിത്തഗ്രാമത്തിലെ നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ വസ്തുക്കൾ വാർഡ് അംഗം മേരി ഗ്രെയ്സ് യൂണിറ്റിലെ അംഗങ്ങൾക്ക് കൈമാറി.പ്രിൻസിപ്പൽ കെ.ജെ.നിക്സൺ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനിമോൾ ലെവി നന്ദിയും പറഞ്ഞു.