
അമ്പലപ്പുഴ: ദേശീയപാതയെ കുട്ടനാടുമായി ബന്ധിപ്പിക്കുന്ന വളഞ്ഞവഴി - എസ്.എൻ കവലയിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ യു.എം.കബീർ അദ്ധ്യക്ഷനായി. എ.എ.ഷുക്കൂർ, ഇബ്രാഹിംകുട്ടി വിളക്കേഴം,അഷറഫ് പ്ലാംമൂട്ടിൽ,സി.ഷാംജി,സിയാദ് മണ്ണാമുറി,ടി.എ.ഹാമിദ്, വർഗ്ഗീസ് വല്യാക്കൻ,വി.ആർ.അശോകൻ,സഫീർ പീടിയേക്കൽ, പ്രജിത്ത് കാരിക്കൽ,ആർ.അർജുനൻ,ബഷീർ തുണ്ടിൽ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,അനിൽകുമാർ, ഷുക്കൂർ വെള്ളൂർ,ജമാൽ പള്ളാത്തുരുത്തി,ഷുക്കൂർ മോറിസ്,ശിവദാസ്, അഡ്വ.പ്രദീപ് കൂട്ടാല,ലാലിച്ചൻ,മംഗളാനന്ദൻ പുലരി, ലേഖാമോൾ, അലിയാർ കുഞ്ഞുമോൻ,റസിയബീവി, റഫീക്ക് എം.എസ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.