കുട്ടനാട്: വ്യാപാരി വ്യവസായി സമിതി തകഴി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം. എം .ഷെരീഫും ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാറും സമതി ഏരിയാ പ്രസിഡന്റ് കെ.ആർ.ഗോപകുമാറും ചേർന്ന് നിർവഹിച്ചു. ഏരിയാ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ , സി. രാജു, ഹസീന ബീഗം,കെ കവിത, ജിറിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.വിജയൻ ( പ്രസിഡന്റ്),ജിജി സേവ്യർ(സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.