ചേർത്തല:ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ 2024 – 25 അദ്ധ്യയന വർഷം ബി.ടെക് ലാറ്ററൽ എൻട്രി കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എന്നീ ബ്രാഞ്ചുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്കും എൽ.ബി.എസ്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടില്ലാത്തവർക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾ 2ന് രാവിലെ 10ന് കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോൺ: 9495439580.വെബ് സൈറ്റ്: www.cectl.ac.in .