ആലപ്പുഴ: കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ നാളെ മേഖലാ മാർച്ചും ധർണ്ണയും നടക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.ഹാജറ ധർണ്ണ ഉദ്ഘാടനം ചെയ്യും.