
അമ്പലപ്പുഴ: ചേതന പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പു രോഗികളുടെ സംഗമവും പഠനോപകരണ വിതരണവും നടത്തി. സ്പൈൻ ഇൻജ്വേർഡ് ഡിപ്പെന്റ്ഡ് അസോസിയേഷൻ (സിദ്ധ) യുടെ സഹകരണത്തോടെ സംഘടപ്പിച്ച പരിപാടിയിൽ 100 കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ്, വസ്ത്രങ്ങൾ, വീൽ ചെയറുകൾ, വാക്കർ, മരുന്നുകൾ, ഡയപ്പർ എന്നിവ ഉൾപ്പടെയുള്ള സാധനങ്ങൾ നൽകി. എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ചേതന ട്രഷറർ എ. പി. ഗുരുലാൽ അദ്ധ്യക്ഷനായി. സിദ്ധ രക്ഷാധികാരി പി.യു.ശാന്താറാം, ട്രഷറർ കുഞ്ഞുമോൾ ജോൺ കുട്ടി, വി. കെ. ബൈജു, റയ്ച്ചൽ ലാലിച്ചൻ, വി .രാജൻ, എസ്. മധുകുമാർ, വിപിൻ, അഷ്റഫ് എന്നിവർ സംസാരിച്ചു. സിദ്ധ സെക്രട്ടറി ബാബു സി വേലംപറമ്പ് സ്വാഗതം പറഞ്ഞു.