ഹരിപ്പാട് : എ.ഐ.വൈ.എഫ് വയനാട് ദുരന്തബാധിതർക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം ഹരിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശ്വിൻ സി. രാജു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ.അഞ്ജലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നസീല നവാസ്,അനന്തു ബാബു, ജോയിൻ സെക്രട്ടറിമാരായ ബിജോ ബാബു, രാഹുൽ ചന്ദ്രൻ,അതുൽ ബാബു, പി. ബി സുഗതൻ, കെ.എ.കമറുദ്ദീൻ എന്നിവർ പങ്കെടുത്തു.