കായംകുളം: പെരിങ്ങാല കിഴക്ക് ശ്രീനാരായണ ഗുരുദേവ ഒഡിറ്റോറിയത്തിൽ ഡ്രാഗൺവേ കരാട്ടെ ക്ലാസ് ആരംഭിച്ചു. കായംകുളം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനേഴാം വാർഡ് കൗൺസിലർ ബിജു.ആർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ രാകേഷ് വിദ്യാധരൻ ,20-ാം വാർഡ് കൗൺസിലർ വിജയശ്രീ എന്നിവർ സംസാരിച്ചു.

ഞായർ ,ബുധൻ ദിവസങ്ങളിലാണ് ക്ലാസ്.