ആലപ്പുഴ:ചങ്ങനാശ്ശേരി മാതാ അമൃതാനന്ദമയി മഠത്തിൽ ഗണേശോത്സവം 6 മുതൽ 8 വരെ നടക്കും. 6ന് വൈകിട്ട് 6 ന് ഗണേശ പ്രതിഷ്ഠ,7 ന് പ്രഭാഷണം. 7 ന് രാവിലെ 6 ന് ഗണപതിഹോമം, 8 ന് രാവിലെ 11 ന് സംപൂജ്യസ്വാമിനി നിഷ്ഠാമൃത പ്രണാജിക്ക് സ്വീകരണം, ഉച്ചയ്ക്ക് 1 ന് അമൃതഭോജനം, 2.30 ന് യജ്ഞശാലയിൽ നിന്ന് നിമഞ്ജനഘോഷയാത്ര ആരംഭം ,വൈകിട്ട് 3.30 ന് പത്മാക്ഷിക്കവലയിൽ നിന്ന് ഗണേശവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ ഘോഷയാത്ര. വൈകിട്ട് 5.30 ന് അന്ധകാരനഴി സമുദ്രത്തിൽ വിഗ്രഹനിമഞ്ജനം.