ആലപ്പുഴ: കയർ തൊഴിലാളികളുടെ മിനിമം കൂടി 600 രൂപയാക്കുക, മുടങ്ങി കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ, കയർ സംഘങ്ങൾക്ക് കയർ ഫെഡ് നൽകുവാനുള്ള കയർവില തുടങ്ങിയവ ഓണത്തിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കയർത്തൊഴിലാളി ഫെഡറേഷന്റെ(ഐ.എൻ.ടി.സി) ആഭിമുഖ്യത്തിൽ തൃക്കുന്നപ്പുഴ കയർ ക്ഷേമനിധി ഓഫീസ് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുവാൻ കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ പ്രോജക്ട് കമ്മിറ്റി തീരുമാനിച്ചു.നാലിന് രാവിലെ 10 ന് തൃക്കുന്നപ്പുഴ കയർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടക്കുന്ന സമരപരിപാടി രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. അവകാശരേഖാ പ്രഖ്യാപനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ .കെ .രാജൻ നിർവഹിക്കുന്നു.പ്രോജക്ട് പ്രസിഡന്റ് പി ആർ. ശശിധരന്റെ അധ്യക്ഷൻ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. രാജേന്ദ്രൻ, ഡി.കാശിനാഥൻ,പി.എൻ.രഘുനാഥൻ, ആർ.നന്മജൻ, പി.കെ.രാജേന്ദ്രൻ, ജി.സുരേഷ്,ഭദ്രൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, വിശ്വംഭരൻ, ശശീന്ദ്രൻ, സൂരജ്സുരൻ, അജിത്ത്, അംബിക, പല്ലന ഗോപി, ശോഭന തുടങ്ങിയവർ സംസാരിച്ചു.