rnk-jethav

മാന്നാർ: മഹാത്മാഗാന്ധി സർവകലാശാല എം.എസ്.സി മാത്തമാറ്റിക്സ് പരീക്ഷയിൽ പത്താംറാങ്ക് കരസ്ഥമാക്കിയ എ.അഭിരാമിയെ മാന്നാർ ഇരമത്തൂർ 2294-ാംനമ്പർ അംബികാവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കരയോഗം അംഗമായ ഇരമത്തൂർ കൃഷ്ണേന്ദുവിൽ രാധാകൃഷ്ണന്റെയും അമ്പിളിയുടെയും മകളാണ് അഭിരാമി. കരയോഗം പ്രസിഡന്റ് മോഹൻദാസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ, സന്തോഷ് കുമാർ, സനൽകുമാർ, ചന്ദ്രശേഖർ, വനിതാസമാജം പ്രസിഡന്റ് വനജ പ്രദീപ്കുമാർ, ഉഷചന്ദ്രൻ, ബേബി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.