ആലപ്പുഴ: നഗരസഭ മുല്ലാത്ത് വാർഡിലെ ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷികവും കുടുംബ സംഗമവും മുൻ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. പി.എം.ജോൺ നഗറിൽ നടന്ന യോഗത്തിൽ ആർ.രമേശ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സലിം മുല്ലാത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.ഷൈൻ, ഡി.സജു, കെ.എം.രാജു, അഡ്വ. കെ.വി.ജഗദീഷ് കുമാർ, ജിസ് ബി.ആന്റണി, തുഷാര, കെ.ആർ.ജ്യോതി, രേഷ്മ ജഗദീഷ്, കെ.എ.ബൈജു എന്നിവർ സംസാരിച്ചു. കലാകായിക പഠന രംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ പ്രതിഭകളെ ആദരിച്ചു.