അരൂർ:എഴുപുന്ന ഈസ്റ്റ് മണ്ഡലം 7-ാം വാർഡ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഡി.സി.സി അംഗം എൻ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഗിരീഷ് പറവീട്ടിൽ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം ദിവാകരൻ കല്ലുങ്കൽ, മണ്ഡലം പ്രസിഡന്റ് പി എക്സ്. തങ്കച്ചൻ ,കെ.കെ സജീവൻ, കെ.ജെ.ജോസ്ഫ്, ഭാസ്ക്കരൻ കല്ലുങ്കൽ, കെ.എസ് സുരേന്ദ്രനാഥൻ നായർ, വർഗീസ് ജോഷി, ശശി വേലായുധൻ എം.പി. അനിൽ എന്നിവർ സംസാരിച്ചു.