ആലപ്പുഴ : കഴിഞ്ഞ പുഞ്ച കൃഷിയുടെ നെൽ വില 5 മാസമായിട്ടും ലഭിക്കാത്ത കൈനകരിയിലെ, പുല്ലാട് പാടശേഖരത്തിലെ കർഷകർ പ്രതിഷേധയോഗം നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. നെൽവില അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കർഷകർ നീങ്ങേണ്ടി വരും. എൻ.കെ.എസ്.എസ് ഇന്ന് രാവിലെ 11ന് മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിൽ നിജസ്ഥിതി അറിയാൻ പി.ആർ.എസിന്റെ കോപ്പിയുമായി ഇനിയും വില ലഭിക്കാനുള്ള മുഴുവൻ കർഷകരും എത്തിച്ചേരണമെന്നും സോബിച്ചൻ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കാർത്തികേയൻ കൈനകരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കർഷകരായ പി.ജെ.ലാലി, പ്രിൻസ് പി.തോമസ്, കെ.പി.ഉണ്ണികൃഷ്ണൻ, വർഗീസ് മാത്യൂ, പ്രസന്നകുമാർ നായർ, സരസമ്മ ഗോപി, അന്നമ്മ മാത്യൂ, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു.