1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 2349-ാം നമ്പർ കണ്ണാടി കിഴക്ക് ശാഖയിൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ടോളം സേവന അനുഷ്ഠിച്ച കെ .കെ.കുട്ടപ്പന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ചേർന്ന അനുസ്മരണസമ്മേളനം, കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.ആർ.സജീവ് അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം ടി . എസ്. പ്രദീപ്കുമാർ, കിടപ്പ് രോഗികൾക്ക് വസ്ത്രം സമ്മാനിച്ചു. യൂണിയൻ നേതാക്കളായ അഡ്വ.അജേഷ് കുമാർ, വാർഡ് മെന്പർ ജോഷി കൊല്ലാറ, ശാഖായോഗം നേതാക്കളായ സി.എം.സുജിത്ത്, സുരേഷ് കുമാർ, ധീവര സഭ കുട്ടനാട് താലൂക്ക് സെക്രട്ടറി കെ .എസ്. വിശ്വനാഥൻ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖായോഗം ഭാരവാഹികളായ പി. കെ മണിയൻ, സന്തോഷ് വലിയകളം, പി. എസ്. ഷാജി, വിപിൻ പയ്യൻപള്ളി, പി. എം. ബിനോഷ് , സുഭദ്ര പുഷ്പാംഗദൻ, എ. ആർ. ഗോപിദാസ് വനിതാസംഘം നേതാക്കളായ പുഷ്പ ബിജു, ഷീലഷാജി, യൂത്ത്മൂവ്മെന്റ് പ്രവർത്തകരായ നന്ദുസാബു, ഷെറിൻ ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.