photo

ചേർത്തല: കുളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നര വയസുകാരനെ രക്ഷിച്ച 9ാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ അനുമോദിച്ചു. എസ്.എൻ.പുരം ഹയർ സെക്കൻഡറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിയും മാരാരിക്കുളം പാവനാട്ട് വിജിമോൻ–സുവർണ ദമ്പതികളുടെ മകനുമായ വിഘ്നേശ്വറിനെയാണ് അനുമോദിച്ചത്.

ചെത്തി കാരക്കാട്ട് ജിബിൻ ജോർജ്ജിന്റെ മകൻ ജസ്ലിനെയാണ് സമീപത്തെ കുളത്തിൽ മുങ്ങി താഴുന്നതിനിടെ വിഘ്നേശ്വർ രക്ഷിച്ചത്.എസ്.എൻ.ട്രസ്റ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ,ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ എന്നിവർ ചേർന്ന്

അനുമോദിച്ചു.