
ആലപ്പുഴ : ഓണത്തിന് അത്തപ്പൂക്കളമൊരുക്കാനുളള പൂക്കൾ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്ത് കൈതവന സായി ഗോവിന്ദത്തിൽ സ്ന്ദീപ് വിശ്വനാഥും കുടുംബവും. ഓണത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ അംഗങ്ങൾക്കായി അത്തപ്പൂക്കള മത്സരം പ്രഖ്യാപിച്ചപ്പോഴാണ് ഇക്കുറി സ്വന്തമായി പൂകൃഷി നടത്തി മത്സരത്തിൽ പങ്കെടുക്കാൻ സന്ദീപ് തീരുമാനിച്ചത്. ഇതിനായി
വിവിധ ചെടികൾ വീടിന്റെ മട്ടുപ്പാവിൽ നട്ടു. ചിങ്ങം പിറന്നപ്പോൾ തന്നെ പൂക്കൾ വിരിഞ്ഞു തുടങ്ങി . ഭാര്യ പ്രഭയും മക്കളായ സായി ഗോവിന്ദും സായി ഗായത്രിയും കൃഷിക്ക് സഹായമായി ഒപ്പമുണ്ട്. ഓണത്തിന് പോലും മറുനാടൻ പൂക്കൾ വാങ്ങുന്ന മലയാളികളുടെ ശീലത്തിന് മാറ്റമുണ്ടാക്കാൻ സന്ദീപിന്റെ ഇടപെടൽ മാതൃകയാകുമെന്നും റോട്ടറി ഇതിന് വിപുലമായ പ്രചാരണം നൽകുമെന്നും പൂകൃഷി സന്ദർശിച്ച ആലപ്പി ഗ്രേറ്റർ ക്ലബ് പ്രസിഡന്റ് ജിൻസി റോജസ്, സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, ട്രഷറർ ലോബി വിദ്യാധരൻ എന്നിവർ
പറഞ്ഞു.